ഈസ്റ്റർ വാരാന്ത്യത്തിൽ കാനഡയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. മാനിറ്റോബയിലും സസ്‌കാച്ചെവാനിലും 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്‌ച ഉണ്ടാകുന്നതിനാൽ ഇവിടങ്ങളിൽ എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മഞ്ഞുവീഴ്‌ച ആരംഭിക്കുമെന്നും രാത്രിയോടെ കാലാവസ്ഥാ ഏജൻസി പറയുന്നു. മൊന്റനയിൽ നിന്നുള്ള ന്യൂനമർദം പ്രവിശ്യകളുടെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. അറ്റ്ലാൻ്റിക് കാനഡയിൽ വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ചില പ്രദേശങ്ങളിൽ തുടരുമെന്നും 90 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു.
പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും കിഴക്കൻ മേഖലകളിൽ ശനിയാഴ്ച രാവിലെയും മഴ മഞ്ഞായി മാറുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. വാരാന്ത്യത്തിൽ ന്യൂ ബ്രൺസ്‌വിക്കിൽ ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകും, വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ 25 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി പറഞ്ഞു. പടിഞ്ഞാറൻ, മധ്യ ന്യൂ ബ്രൺസ്‌വിക്കിലെ ചില പ്രദേശങ്ങളിൽ അഞ്ച് മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റും ഉണ്ടാകും. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടുകൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.
ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ശനിയാഴ്ച രാവിലെയോടെ നോവ സ്കോട്ടിയയുടെ ചില ഭാഗങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ പെയ്യാം. മണിക്കൂറിൽ 10 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പ്രിൻസ് കൗണ്ടിയും മഴയുടെ മുന്നറിയിപ്പിലാണ്. ശനിയാഴ്ച രാവിലെയോടെ 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. വാരാന്ത്യത്തിൻ്റെ തുടക്കത്തിൽ ക്യുബെക്കിൽല 25 മുതൽ 60 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. കൂടാതെ മൂടൽമഞ്ഞും ഉണ്ടാകും. ചില പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യത്തിനടുത്തായിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച കാണാൻ സാധ്യതയുള്ള ഫെർമോണ്ട്, മതാനെ മേഖലകളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകി.
