വടക്കേ അമേരിക്കൻ എയർലൈൻസുകളിൽ കൃത്യനിഷ്ടയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ എയർ കാനഡ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വടക്കേ 2023ൽ ഇക്കാര്യത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയത് എയർ കാനഡയാണ്. ഏവിയേഷൻ അനലിറ്റിക്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിറികം എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
വൻ കരയിലെ 10 വമ്പൻ എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും അവസാനമാണ് എയർ കാനഡയുടെ സ്ഥാനം. കഴിഞ്ഞ വർഷം കമ്പനിയുടെ 63 ശതമാനം ഫ്ലൈറ്റുകൾ മാത്രമാണ് കൃത്യ സമയത്ത് ലാൻഡ് ചെയ്തത്.
കൃത്യനിഷ്ടയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത് ഡെൽറ്റ എയർലൈൻസ് ആണ്. ഇവരുടെ 85 ഫ്ലൈറ്റുകളും ഓൺ ടൈം ആണ്. 82 ശതമാനത്തോടെ അലാസ്‌ക എയർലൈൻസ് ആണ് രണ്ടാം സ്ഥാനത്ത്.
എന്തൊരു കൃത്യനിഷ്ട! കൃത്യനിഷ്ടയുടെ കാര്യത്തിൽ ഏറ്റവും പിന്നിലായി എയർ കാനഡ
Reading Time: < 1 minute






