കാനഡയിലുടനീളം ഈ ശൈത്യകാലത്ത് സാധാരണയേക്കാൾ കുറവ് മഞ്ഞുവീഴ്ചയും ചില സ്ഥലങ്ങളിൽ റെക്കോർഡ് ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഡിസംബർ ആരംഭം മുതൽ, കുറഞ്ഞ മഞ്ഞുമഞ്ഞും ചൂടുള്ള കാലാവസ്ഥയും അനുഭവിക്കുന്ന പ്രദേശങ്ങൾ കാൽഗറി, ബ്രിട്ടീഷ് കൊളംബിയയിലെ ആൽപൈൻ റിസോർട്ട് എന്നിവയാണ്. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് എൽ നിനോ പ്രതിഭാസം. വരും മാസങ്ങളിൽ വരാനിരിക്കുന്ന ഈ എൽ നിനോ പ്രതിഭാസം ലോകതാപനിലയെ തന്നെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. അസാധാരണമായ കാലാവസ്ഥയെ പ്രധാനമായും നയിക്കുന്നത് എൽ നിനോ എന്ന സമുദ്ര പ്രതിഭാസമാണ്.ഇക്വറ്റോറിയല്‍ പസഫിക്കില്‍ ഉണ്ടാകുന്ന ചാക്രികമായുള്ള ചൂടാകല്‍ പ്രക്രിയ ആണ് എല്‍നിനോ. ഇത് മൂലം ലോകമെമ്പാടുമുള്ള താപനിലയില്‍ മാറ്റമുണ്ടാകും. ഇത് പലപ്പോഴും വടക്കൻ യുഎസിലെയും കാനഡയിലെയും പ്രദേശങ്ങളിൽ വരണ്ടതും ചൂടുള്ളതുമായ ശൈത്യകാലത്തിന് കാരണമാകുന്നു. കഴിഞ്ഞ 30 ദിവസങ്ങളിൽ കാൽഗറിയിൽ തണുപ്പില്ലാത്ത ദിവസങ്ങളുടെ എണ്ണം റെക്കോർഡ് നിലയിലെത്തി. സാധാരണ ശൈത്യകാലത്ത് നിന്ന് വളരെ വ്യത്യസ്തമാണ് കാൽഗറിയിലെ ഈ അനുഭവം. ഡിസംബർ 2 മുതൽ ഡിസംബർ 31 വരെ നീണ്ട കാലയളവിൽ ശരാശരി പരമാവധി താപനില 6 ഡിഗ്രി സെൽഷ്യസായിരുന്നു, ഇത് സാധാരണ താപനിലയേക്കാൾ 6.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ചരിത്രപരമായ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ശരാശരി താപനിലയാണിത്. എന്നാൽ മഴയുടെ അളവ് ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
