2024ല്‍ 235,600 സ്റ്റഡി പെര്‍മിറ്റുകൾക്ക് അനുമതി നൽകാനാണ് കാനഡ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി ഇമ്മിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ . ഈ വർഷത്തെ ടാർഗറ്റ് 4,85,000 ആണ്. കാലഹരണപ്പെടുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ വർഷം പെർമിറ്റുകളുടെ പരിധി നിശ്ചയിക്കുക എന്ന് മാർക്ക് മില്ലർ വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ 20 ശതമാനം വിദ്യാർത്ഥികൾ ഓരോ വർഷവും സ്റ്റഡി പെർമിറ്റ് നീട്ടാറുണ്ട്, അതായത് 97,000 പേർ. 2024ൽ 606,000 സ്റ്റഡി പെർമിറ്റ് അപേക്ഷകൾ ലഭിക്കുമെന്നാണ് ഇമിഗ്രേഷൻ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 60 ശതമാനമാണ് കാനഡയുടെ അപ്പ്രൂവൽ റേറ്റ്.
കാനഡയിലേക്ക് പോകാന്‍ കാത്തിരിക്കുന്നവര്‍ നിരാശപ്പെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വീണ്ടും ഉറപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ ബിരുദ വിദ്യാർത്ഥികൾ എന്നിവരെ ഈ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ പ്രവിശ്യകൾക്കും അപേക്ഷകൾ വീതിച്ച് നൽകുകയാണ് ചെയ്യുക. ചില പ്രവിശ്യകൾക്ക് കൂടുതലും ചിലതിനു കുറവും അപേക്ഷകൾ ലഭിക്കും.
കാനഡ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടി വരുമോ? എത്ര പേർക്ക് സ്റ്റഡി പെർമിറ്റ് ലഭിക്കുമെന്ന് അറിയാം

Reading Time: < 1 minute