ടൊറൻ്റോയിൽ ഇന്ന് മുതൽ ഞായറാഴ്ച ഉച്ചവരെ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും 10 മുതൽ 20 മില്ലിമീറ്റർ വരെ മഴയ്ക്കും സാധ്യയുണ്ടെന്ന് ദേശീയ കാലാവസ്ഥ ഏജൻസി പറയുന്നു.ഇന്നും നാളെയും ഇടിമിന്നലിന് 60 ശതമാനം സാധ്യതയുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കവും റോഡുകളിൽ വെള്ളക്കെട്ടുമുണ്ടാകുമെന്നും എൻവയോൺമെൻ്റ് കാനഡ പറഞ്ഞു. ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഫെബ്രുവരിയിൽ ടൊറൻ്റോയിൽ റെക്കോർഡ് മഞ്ഞുവീഴ്ച ഉണ്ടായതിന് ആഴ്ചകൾക്ക് ശേഷമാണ് മുന്നറിയിപ്പ്. ഞായറാഴ്ച വൈകുന്നേരത്തോടെ മഴ കുറയുന്നും ഏജൻസി പറയുന്നു. ഇന്ന് താപനില 15 ഡിഗ്രി സെൽഷ്യസിൽ എത്തും മുമ്പ് രാത്രി 10 ഡിഗ്രി സെൽഷ്യസായി കുറയും. ഞായറാഴ്ച രാത്രിയിൽ 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിന് മുമ്പ് പകൽസമയത്തെ ഉയർന്ന താപനില 14 ഡിഗ്രി സെൽഷ്യസായിരിക്കും.
