ടൊറന്റോയിലെ അര ദശലക്ഷത്തിലധികം ആളുകൾക്ക് ഫാമിലി ഡോക്ടര്‍ ഇല്ലെന്നും ഇത് 2026 ആകുമ്പോഴേക്കും ഒരു ദശലക്ഷത്തിലേക്ക് ഉയരുമെന്നും ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ഫാമിലി ഡോക്‌ടർമാർ വരും വർഷങ്ങളിൽ വിരമിക്കും. അവർക്ക് പകരമായി ഫാമിലി മെഡിസിൻ തിരഞ്ഞെടുക്കാനും ജനസംഖ്യാ വർധനവിന് അനുസരിച്ച് സേവനം ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ ആരോഗ്യ രംഗം കുടുതൽ പ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തുമെന്നും റിപ്പോർട്ട് പറയുന്നു.
ഒന്റാരിയോയിലുടനീളം, 23 ലക്ഷത്തോളം ആളുകൾക്ക് ഫാമിലി ഡോക്ടര്‍ ഇല്ലെന്നും 2026 ഓടെ ഈ കണക്ക് 44 ലക്ഷം രോഗികളായി വർദ്ധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രവിശ്യയിലെ നിലവില്‍ സേവനം ചെയ്യുന്ന ചില ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ഫാമിലി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാർ ഇടപെടണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.






