മാനിറ്റോബയിലെ 6700 താൽക്കാലിക താമസക്കാരുടെ വർക്ക് പെർമിറ്റ് നീട്ടി കാനഡ. രണ്ട് വർഷത്തേക്ക് ( 2026 ) വരെയാണ് ഓപ്പൺ വർക്ക് പെർമിറ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. മാനിറ്റോബ പിഎൻപി എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് പൂളിലെ താൽക്കാലിക തൊഴിലാളികൾക്ക് ഓപ്പൺ വർക്ക് പെർമിറ്റ് അനുവദിക്കുന്ന പദ്ധതി പ്രകാരമാണ് നീക്കം. ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറാണ് പദ്ധതി അവതരിപ്പിച്ചത്.
2024ൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്ന താൽക്കാലിക താമസക്കാരുടെ വർക്ക് പെർമിറ്റ് നീട്ടാൻ മാനിറ്റോബ അഭർത്ഥിച്ചിരുന്നുവെന്ന് മാർക്ക് മില്ലർ വെളിപ്പെടുത്തി. പുതിയ പദ്ധതിയിൽ അപേക്ഷിച്ചവർക്ക് മാനിറ്റോബയിൽ നിന്ന് ഔദ്യോഗിക നാമനിർദ്ദേശം ലഭിക്കുമെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇവർ സ്ഥിര താമസക്കാറാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാവിശ്യയുടെ തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായാണ് ഇത്തരമൊരു നീക്കം.
മാനിറ്റോബയിലെ 6700 താൽക്കാലിക താമസക്കാരുടെ വർക്ക് പെർമിറ്റ് നീട്ടി
Reading Time: < 1 minute






