dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

അത്യപൂർവ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങി ലോകം; ചെഞ്ചുവപ്പില്‍ ‘ബ്ലഡ് മൂണ്‍’ആകാശത്ത് എവിടെ, എപ്പോള്‍ എന്നറിയാം

Reading Time: < 1 minute

അത്യപൂർവ ബഹിരാകാശ കാഴ്ചയ്‌ക്കൊരുങ്ങുകയാണ് ലോകം. 2025 മാർച്ച് 14ന് ആകാശത്ത് ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്ത ചന്ദ്രന്‍ എന്നറിയപ്പെടുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് ബ്ലഡ് മൂൺ. കടും ചുവപ്പ് നിറം ആയതുകൊണ്ടാണ് ഇതിനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്. ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവർത്തനം, വിസരണം എന്നീ പ്രവര്‍ത്തനങ്ങള്‍ രക്ത ചന്ദ്രന് കാരണമാകുന്നു.
മാർച്ച് 14ന് 65 മിനിറ്റ് നേരം രക്ത ചന്ദ്രൻ ദൃശ്യമാകുമെന്നാണ് വിവരം. മാർച്ച് 14ന് രാവിലെ 9:29ന് ചന്ദ്രഗ്രഹണം ആരംഭിച്ച് വൈകുന്നേരം 3:29ന് അവസാനിക്കും. അതേസമയം, മാർച്ച് 14ന് രാവിലെ 11:29 മുതൽ ഉച്ചയ്ക്ക് 1:01 വരെ ‘രക്ത ചന്ദ്രൻ’ ദൃശ്യമാകും. സമയ മേഖല അനുസരിച്ച്, മാർച്ച് 13 രാത്രിയിലോ മാർച്ച് 14 പുലർച്ചെയോ ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് കടന്നുപോകുകയും ചുവപ്പായി മാറുന്നതായി കാണപ്പെടുകയും ചെയ്യും എന്നുമാണ് നാസ പറയുന്നത്.
വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. നാസയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും. 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം നടക്കുന്നത് പകൽ സമയമായിരിക്കും. അതിനാൽ രക്ത ചന്ദ്രന്‍റെ കാഴ്ച ഇന്ത്യയില്‍ ദൃശ്യമാകില്ല.

Leave a comment

Your email address will not be published. Required fields are marked *