ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിൽ ഏഴാം സ്ഥാനം നേടി കാനഡ. അതേ സമയം പട്ടികയിൽ 66ാം സ്ഥാനത്താണ് ഇന്ത്യ. മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് ഫിനാന്‍ഷ്യല്‍ അഡൈ്വസറി കമ്പനിയായ ആര്‍ട്ടണ്‍ കാപ്പിറ്റലാണ് ഗ്ലോബല്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ട്രാവലര്‍ മൊബിലിറ്റി അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം മാള്‍ട്ട ലിത്വാനിയ, സ്ലോവേനിയ എന്നീ രാജ്യങ്ങക്കൊപ്പമാണ് കാനഡ. കനേഡിയന്‍ പാസ്‌പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 173 ഉം ഇന്ത്യൻ പാസ്‌പോര്‍ട്ടിന്റെ മൊബിലിറ്റി സ്‌കോര്‍ 77 ആണ്. കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 123 രാജ്യങ്ങളിലും ഇന്ത്യൻ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 77 രാജ്യങ്ങളിലും പ്രവേശനം സാധ്യമാണ്. വിസ ഓണ്‍ അറൈവല്‍ ആവശ്യമുള്ള 50 ഡെസ്റ്റിനേഷനുകള്‍ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും വിസ ഓണ്‍ അറൈവല്‍ ആവശ്യമുള്ള 51 ഡെസ്റ്റിനേഷനുകള്‍ എന്നിവ കണക്കിലെടുത്താണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. മൊബിലിറ്റി സ്‌കോർ 180 ഉള്ള യുഎഇ എമിറേറ്റ്‌സ് ആണ് ഒന്നാം സ്ഥാനത്ത്. യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 124 രാജ്യങ്ങളിളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം.
