കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിൽ സുജിത്ത് പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിൽ സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ഭരതനാട്യം പഠിച്ചിട്ടുള്ള സുജിത്ത് നർത്തകൻ കൂടിയാണ്.
യുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

Reading Time: < 1 minute