dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan

പിഎൻപി ഇൻവിറ്റേഷൻ നൽകി രണ്ട് പ്രവിശ്യകൾ

Reading Time: < 1 minuteപ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിലൂടെ, മാനിറ്റോബ, ഒൻ്റാരിയോ എന്നീ രണ്ട് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). മാനിറ്റോബ ജനുവരി 23-ന് നടന്ന മാനിറ്റോബ പിഎൻപി (എംപിഎൻപി) സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടത്തി. കുറഞ്ഞ സ്കോർ 609 ഉള്ള128 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.അതിൽ 22 എണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും തൊഴിലന്വേഷകരുടെ മൂല്യനിർണ്ണയ കോഡും ഉള്ള ദ്യോഗാർത്ഥികൾക്കുമാണ് […]

കനേഡിയന്‍ സൈനികരിൽ ഭൂരിഭാഗവും പൊണ്ണത്തടിയും അമിതഭാരമുള്ളവർ; റിപ്പോര്‍ട്ട് 

Reading Time: < 1 minuteകനേഡിയന്‍ സൈനികരില്‍ ഭൂരിഭാഗവും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് റിപ്പോര്‍ട്ട്. സായുധ സേനയില്‍ 72 ശതമാനം സായുധസേനാംഗങ്ങളും ഈ രണ്ട് വിഭാഗങ്ങളില്‍പ്പെടുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരവധി വര്‍ഷങ്ങളായി അമിതമായി വണ്ണംവെക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കനേഡിയന്‍ ഫോഴ്‌സ് ഹെല്‍ത്ത് സര്‍വീസസിലെ ഉദ്യോഗസ്ഥര്‍ 2024 ജൂണില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.ബ്രീഫിംഗുകള്‍ പ്രകാരം, കനേഡിയന്‍ സായുധ സേനയിലെ 44 ശതമാനം ഉദ്യോഗസ്ഥരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. അതേസമയം, 28 ശതമാനം പൊണ്ണത്തടിയുള്ളവരായി കണക്കാക്കപ്പെടുന്നു. ഓട്ടവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകനായ […]

ചന്ദ്രആര്യയെ ഒഴിവാക്കി‌; ലിബറല്‍ പാര്‍ട്ടി നേതൃമത്സരത്തില്‍ ഇനി ആറ് പേർ

Reading Time: < 1 minuteമോണ്‍ട്രിയല്‍: ലിബറല്‍ പാര്‍ട്ടിയുടെ നേതൃമത്സരത്തില്‍ ഇനി ആറ് സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ വംശജനായ ചന്ദ്രആര്യയെ ഒഴിവാക്കിയ സാഹചര്യത്തിൽ മാര്‍ച്ച് 9നാണ് പാര്‍ട്ടി പുതിയ മേധാവിയെ തെരഞ്ഞെടുക്കും.ബാങ്ക് ഓഫ് കാനഡ മുന്‍ ഗവര്‍ണര്‍ മാര്‍ക് കാര്‍ണി, മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, നോവ സ്‌കോഷ്യാ എംപി ജെയ്മി ബാറ്റിസ്റ്റ്, മുന്‍ ഗവണ്മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡ്, ബ്രാംപ്ടന്‍ മുന്‍ എംപി റൂബി ധല്ലാ, മോണ്‍ട്രിയല്‍ മുന്‍ ലിബറല്‍ എംപി ഫ്രാങ്ക് ബെയ്ലിസ് എന്നിവരാണ് മത്സരരംഗത്തുള്ളത്.ഇവരെ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായി […]

കാനഡ അമേരിക്കയുടെ ഭാഗമാകണം; വിവാദ പരാമർശം ആവർത്തിച്ച് ട്രംപ്

Reading Time: < 1 minuteകാനഡ അമേരിക്കൻ സംസ്ഥാനമാകണമെന്ന പരാമർശം ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയുടെ 90 ശതമാനം വ്യാപാരവും അമേരിക്കയുമായാണെന്നും അതേ സമയം വ്യാപാരക്കമ്മി വഴി മില്യൺ കണക്കിന് ഡോളറുകൾ അമേരിക്കയ്ക്ക് നഷ്ടമാവുകയും ചെയ്യുന്നു. അമേരിക്കയുടെ സംസ്ഥാനമായി മാറാത്ത പക്ഷം ഇനിയും കാനഡയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിൽ അർത്ഥമില്ല. അമേരിക്കയുടെ ഭാഗമായാൽ കനേഡിയൻ ജനതയ്ക്ക് നികുതിയിയിനത്തിലും ഒട്ടേറെ പണം ലാഭിക്കാനാകും. അമേരിക്കൻ സംസ്ഥാനമായാൽ സൈനികമായി കാനഡ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും ട്രംപ് […]

ആരോ​ഗ്യ രം​ഗത്തെ ശക്തിപ്പെടുത്താൻ ഒൻ്റാരിയോ; നാല് വർഷത്തിനുള്ളിൽ 1.8 ബില്യൺ ഡോളർ ചെലവഴിക്കും

Reading Time: < 1 minuteആരോ​ഗ്യ രം​ഗത്തെ ശക്തിപ്പെടുത്തുന്നതിനായി നാല് വർഷത്തിനുള്ളിൽ 1.8 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ. പ്രവിശ്യയിലെ ജനങ്ങളെ ഒരു കുടുംബ ഡോക്ടറുമായോ പ്രാഥമിക പരിചരണ സംഘവുമായോ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കുന്നു.ഈ ചരിത്രപരമായ നിക്ഷേപത്തിലൂടെ ആരോ​ഗ്യ രം​ഗത്തെ ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് പ്രസ്താവനയിൽ പറഞ്ഞു.2025 ജനുവരി 1 വരെ ഹെൽത്ത് കെയർ കണക്റ്റ് വെയ്റ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവരെയും 2026 വസന്തകാലത്തോടെ ഒരു പ്രാഥമിക ശുശ്രൂഷാ ടീമുമായി ബന്ധിപ്പിക്കുമെന്ന് തങ്ങളുടെ പദ്ധതി ഉറപ്പാക്കുമെന്ന് […]

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖലിസ്ഥാൻ പ്രതിഷേധം

Reading Time: < 1 minuteഇന്ത്യൻ റിപ്പബ്ലിക് ദിനമായിരുന്നു ഞായറാഴ്ച വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാൻ അനൂകൂല സംഘടന. ഇന്ത്യാ ​ഗവൺമെന്റിനെതിരെ മുദ്രാവാക്യം മുഴക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ രാഷ്ട്രീയക്കാർക്കുമെതിരായ പോസ്റ്ററുകളുമായാണ് വാൻകൂവർ പോലീസ് ഹൗ സ്ട്രീറ്റിലെ 400-ബ്ലോക്കിലെ കോൺസുലേറ്റിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നതിനെ ഇവിടെയുള്ള എല്ലാ ആളുകളും പിന്തുണയ്ക്കുന്നതായും. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെയും പ്രതിഷേധിക്കുന്നതായും പ്രതിഷേധക്കാരിലൊരാളായ അജയ് പാൽ സിംഗ് പറഞ്ഞു. എനിക്ക് ഹർദീപ് സിംഗ് നിജ്ജാറിനെ കുറിച്ച് സംസാരിക്കണം. ഇന്ത്യൻ […]

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കും; സാമ്പത്തിക വിദ​ഗ്ധർ

Reading Time: < 1 minuteസമീപകാല പണപ്പെരുപ്പത്തിൻ്റെയും തൊഴിൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ. ഇതോടെ പലിശ നിരക്ക് മൂന്ന് ശതമാനമായി കുറയും. പണപ്പെരുപ്പം രണ്ട് ശതമാനത്തിന് താഴെയായതിനാൽ ഒക്ടോബറിലും ഡിസംബറിലും അതിൻ്റെ പ്രധാന നിരക്ക് അര ശതമാനം കുറച്ചിരുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക ജിഎസ്ടി നികുതി ഇളവിൻ്റെ അടിസ്ഥാനത്തിൽ കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ 1.8 ശതമാനമായി കുറഞ്ഞിരുന്നു.പണപ്പെരുപ്പം തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, അവ ഇപ്പോൾ രണ്ട് ശതമാനം […]

പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാൻ; ടീസർ പുറത്ത്

Reading Time: < 1 minuteകൊച്ചി: പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിളിലാണ് ടീസർ റിലീസ് ചെയ്തത്. ചിത്രം മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും.പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിക്കുന്നത്.മുരളി ​ഗോപിയാണ് തിരക്കഥ. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, […]

ബുംമ്രയ്ക്ക് 2024-ലെ ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം; അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ പേസ് ബോളർ

Reading Time: < 1 minute2024 ലെ ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്ര. വെറും 13 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റ് വീഴ്ത്തിയ ബുംമ്ര ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. ഈയിടെ സമാപിച്ച ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ 32 വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തി.പരമ്പരയിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ നിർണായക പ്രകടനത്തോടപ്പം ഇന്ത്യയെ നയിക്കുകയും ചെയ്തു. നിലവിൽ ചാംപ്യൻസ് […]

ടൊറൻ്റോയിൽ ശക്തമായ കാറ്റ്; GTA യുടെ വടക്ക് ഭാഗങ്ങളിൽ ഹിമപാത മുന്നറിയിപ്പ്

Reading Time: < 1 minuteശക്തമായ കാറ്റും തണുപ്പും കാരണം ടൊറൻ്റോയിലെ താപനിലയിൽ ഈ ആഴ്ച വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. GTA ഉൾപ്പെടെയുള്ള തെക്കൻ ഒൻ്റാറിയോയുടെ ഭൂരിഭാഗവും ഇന്ന് പ്രത്യേക കാലാവസ്ഥാ പ്രസ്താവനയ്ക്ക് നൽകിയിട്ടുണ്ട്.മണിക്കൂറിൽ 70 അല്ലെങ്കിൽ 80 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് കാരണം അപകടമുണ്ടാക്കുമെന്നും വൈദ്യുതി തടസ്സത്തിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. ഇന്ന് ടൊറൻ്റോയിലെ ഉയർന്ന താപനില -1 ഡി​ഗ്രി സെൽഷ്യസാണ്. […]