ഓട്ടവയ്ക്കും ടൊറന്റോയ്ക്കും ഇടയില്‍ പുതിയ ട്രെയിന്‍ സര്‍വീസുമായി വയ റെയില്‍. പുലര്‍ച്ചെ 4.19 ന് ഓട്ടവയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 8.48ന് ടൊറന്റോ യൂണിയന്‍ സ്‌റ്റേഷനില്‍ എത്തിച്ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ സര്‍വീസ് നടത്തുന്ന ട്രെയിനിന് കിംഗ്സ്റ്റണ്‍, ബ്രോക്ക്‌വില്‍, കോബര്‍ഗ് സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് വയ റെയില്‍ പ്രസിഡന്റും സിഇഒയുമായ മരിയോ പെലോക്വിന്‍ വ്യക്തമാക്കി. ഏപ്രില്‍ 29 മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
നിലവില്‍ ഈ റൂട്ടിൽ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ സർവീസ് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ട്രെയിൻ സര്‍വീസ് അവതരിപ്പിച്ചാലും നിലവിലെ സര്‍വീസ് തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
ഓട്ടവയ്ക്കും ടൊറന്റോയ്ക്കും ഇടയില്‍ പുതിയ ട്രെയിന്‍ സര്‍വീസുമായി വയ റെയില്‍
Reading Time: < 1 minute






