dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily

മിസിഗാഗയിൽ മോഷ്ടിക്കപ്പെട്ട 25 വാഹനങ്ങൾ കണ്ടെത്തി

Reading Time: < 1 minute

കാനഡ: 2.2 മില്യൺ ഡോളറിലധികം വിലമതിക്കുന്ന മോഷ്ടിക്കപെട്ട 25 ഓളം വാഹനങ്ങൾ യോർക്ക് റീജിയണൽ പോലീസ് കണ്ടെത്തി. മിസിസാഗയിലെ ഒരു പാർക്കിംഗ് ലോട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേർക്കെതിരെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തുകയും ചെയ്തു.

നവംബറിൽ ഓട്ടോ കാർഗോ തെഫ്റ്റ് യൂണിറ്റിലെ അംഗങ്ങൾ മിസിസാഗയിലെ ഒരു പാർക്കിംഗ് സ്ഥലത്തെക്കുറിച്ച് അറിഞ്ഞിരുന്നു. അവിടെ ഒന്നിലധികം മോഷ്ടിച്ച വാഹനങ്ങൾ പാർക്ക് ചെയ്തതായി പോലീസ് വെള്ളിയാഴ്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങൾ എടുത്ത് സൂക്ഷിക്കുന്ന മറ്റ് സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ 14 ന് മിസ്സിസാഗയിലെ ഒരു വെയർഹൗസിൽ ഒരു സെർച്ച് വാറണ്ട് നടപ്പിലാക്കുകയും മോഷ്ടിച്ച വാഹനങ്ങൾ ഷിപ്പിംഗ് കണ്ടെയ്‌നറുകളിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ഉടനീളം വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *