സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. മരണ കാരണം ആത്മഹത്യയല്ല ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
കരൾ രോഗത്തിനുള്ള മരുന്നും രണ്ട് മദ്യകുപ്പികളും മുറിയിൽ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചിരുന്നു. അസ്വാഭാവികതയൊന്നും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. സ്ഥലത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു.
മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധ ഫലം വന്നാൽ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ദിലീപ് അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ദിലീപ് ചികിത്സ തേടിയിരുന്നതായും മനോജ് പറഞ്ഞു.
നടൻ ദിലീപ് ശങ്കറിൻ്റെ മരണം: ആത്മഹത്യയല്ല, ആന്തരിക രക്തസ്രാവവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Reading Time: < 1 minute