കൊച്ചി: ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ തലയാണ് പോസ്റ്ററിൽ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തുക. എന്നാൽ ഇവിടെ ദുൽഖർ സൽമാനെ ഉൾക്കൊള്ളിച്ചിരിക്കുന്നത് ‘കുറുപ്പ്’ എന്ന ചിത്രത്തിൽ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്.
സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, ജോണി ആന്റെണി ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കർ ഇനിയ ദിനേശ് പണിക്കർ, സാബു ഗുണ്ടു കാട്, സുന്ദർ എന്നിവരാണ് പ്രധാന താരങ്ങൾ.







