ട്രൂഡോയെ താഴെയിറക്കാൻ പിയർ പൊലിയേവ്. ഫെഡറൽ തെരഞ്ഞെടുപ്പിന് തുടക്കമിടാനുള്ള ശ്രമത്തിൽ പാർലമെൻ്റ് സമ്മേളനം പുനരാരംഭിക്കുമ്പോൾ, തൻ്റെ പാർട്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ്. ട്രൂഡോ സർക്കാരിനെ താഴെയിറക്കാനുള്ള തൻ്റെ ശ്രമത്തിൽ എൻഡിപി നേതാവ് ജഗ്മീത് സിംഗ് പങ്കുചേരണമെന്നും അല്ലെങ്കിൽ ലിബറലുകളുമായുള്ള എൻഡിപിയുടെ കരാർ കീറിമുറിക്കാനുള്ള തൻ്റെ നീക്കം അർത്ഥശൂന്യമായ “സ്റ്റണ്ട്” ആയി തള്ളിക്കളയുന്നത് കാണണമെന്നും പൊലിയേവ് പറഞ്ഞു. പാർലമെൻ്റ് ഹില്ലിൻ്റെ വെസ്റ്റ് ബ്ലോക്കിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡറൽ ന്യൂ ഡെമോക്രാറ്റുകളുമായി 2022 മാർച്ചിൽ ഒപ്പുവെച്ച സപ്ലൈ ആൻഡ് കോൺഫിഡൻസ് കരാറിൽ നിന്ന് എൻഡിപി പിന്മാറിയിരുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ പിൻവലിക്കുന്നതായി എൻഡിപി നേതാവ് ജഗ്മീത് സിംഗ് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച നടക്കുന്ന രണ്ട് ഫെഡറൽ ഉപതെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാനും എൻഡിപിയോട് കൺസർവേറ്റീവ് നേതാവ് ആവശ്യപ്പെട്ടു.
338 പാർലമെൻ്റ് സീറ്റുകളിൽ ലിബലുകൾക്ക് 154 എംപിമാരുണ്ട്. 169 എംപിമാരെന്ന ഭൂരിപക്ഷത്തിലെത്താൻ, ലിബറലുകൾക്ക് എൻഡിപി 24 എംപിമാരുടെ അല്ലെങ്കിൽ ബ്ലോക്ക് ക്യുബെക്കോയ്സിന്റെ 32 എംപിമാരുടെ പിന്തുണ ആവശ്യമാണ്.
