dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഡിസംബറിൽ 3 CRA ബെനിഫിറ്റ് പേയ്‌മെൻ്റുകൾ; അറിയാം ഏതൊക്കെയെന്ന്

Reading Time: < 1 minute

കനേഡിയന്മാരുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ CRA ആനുകൂല്യകൾ കാനഡ റവന്യൂ ഏജൻസി (CRA) വിതരണം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ഡിസംബറിൽ മൂന്ന് പ്രധാന ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.
കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB), ഒൻ്റാറിയോ ട്രിലിയം ബെനിഫിറ്റ് (OTB), കാനഡ പെൻഷൻ പ്ലാൻ (CPP) എന്നീ ആനുകൂല്യങ്ങളാണ് ഡിസംബറിൽ വിതരണം ചെയ്യുന്നത്.

കാനഡ ചൈൽഡ് ബെനിഫിറ്റ്

കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് കാനഡ ചൈൽഡ് ബെനിഫിറ്റ്. 18 വയസ്സിനു താഴെയുള്ളവർക്കാണ് ഈ ആനുകൂല്യത്തിനു അർഹത. ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് എല്ലാം ഇതിലൂടെ സഹായം ലഭിക്കും.
ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7,786.92 ഡോളറും (പ്രതിമാസം $648.91), ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,570 (പ്രതിമാസം $547.5) ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.

കാനഡ ചൈൽഡ് ബെനിഫിറ്റ് തീയ്യതികൾ; ജനുവരി 20,ഫിബ്രവരി 20, മാർച്ച് 20, ഏപ്രിൽ 17, മെയ് 20, ജൂൺ 20,ജൂലൈ 18, ഓഗസ്ത് 20, സെപ്തംബർ 19,ഒക്ടോബർ 20,നവംബർ 20.

ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് (OTB)

ഒൻ്റാറിയോ സർക്കാർ താഴ്ന്നതും മിതമായതുമായ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യമാണിത്. ആനുകൂല്യത്തിന് അർഹത നേടുന്നതിന്, വ്യക്തികളും കുടുംബങ്ങളും അവരുടെ ആദായനികുതി റിട്ടേണുകൾ വാർഷികാടിസ്ഥാനത്തിൽ സമർപ്പിക്കണം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ OTB നിർണ്ണയിക്കുന്നത് അവരുടെ കുടുംബങ്ങളുടെ എണ്ണം, താമസിക്കുന്ന സ്ഥലം, വ്യക്തിയുടെ പ്രായം വരുമാനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിക്കുന്നു
നിങ്ങളുടെ സാഹചര്യത്തെയും വരുമാനത്തെയും അടിസ്ഥാനമാക്കി പേയ്‌മെൻ്റ് തുകകൾ വ്യത്യാസപ്പെടും, എന്നാൽ ഒടിബിക്ക് പ്രതിവർഷം $1,013 വരെ നൽകാനാകും. നികുതി ഫയൽ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന മുൻഗണനയെ ആശ്രയിച്ച് ഇത് പ്രതിമാസം അല്ലെങ്കിൽ ഒറ്റത്തവണയായി നൽകും.
ഒൻ്റാറിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് തീയതികൾ: ജനുവരി 10,ഫിബ്രവരി 10 മാർച്ച് 10, ഏപ്രിൽ 10, മെയ് 9, ജൂൺ 10,ജൂലൈ 10, ഓഗസ്ത് 8, സെപ്തംബർ 10,ഒക്ടോബർ 10,നവംബർ 10, ഡിസംബർ 10.

കനേഡിയൻ പെൻഷൻ പ്ലാൻ

വിരമിക്കാനായ ഇടത്തരം വരുമാനക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കാനഡ പെൻഷൻ പ്ലാൻ (CPP). 65 വയസിന് മുകളിലുള്ളവർക്ക് പരമാവധി 130657 ഡോളർവരെ പ്രതിമാസ പേയ്‌മെൻ്റിന് അർഹതയുണ്ട്.

കനേഡിയൻ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് തീയതികൾ: ജനുവരി 29,ഫിബ്രവരി 26, മാർച്ച് 27, ഏപ്രിൽ 28.

Leave a comment

Your email address will not be published. Required fields are marked *