വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഫ്ലാഗ്പോളിംഗ് നിർത്തലാക്കി കാനഡ. അതിർത്തികളിൽ വിദേശപൗരന്മാർക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വർക്ക് പെർമിറ്റ് സംവിധാനമാണ് കാനഡ നിർത്തലാക്കിയത്. ഫ്ലാഗ്പോളിംഗ് നിലവിൽ വന്നതായി ഐആർസിസി വ്യക്തമാക്കി. ബിരുദാനന്ദര പഠനം പൂർത്തിയാക്കുന്നവരെ വേഗത്തിൽ വർക്ക് പെർമിറ്റ് നേടാൻ സഹായിക്കുന്ന രീതിയായിരുന്നു ഫ്ലാഗ്പോളിംഗ്. ഒരു വിസയ്ക്ക് അപേക്ഷ നല്‍കുന്നതിനായി കാനഡയുടെ അതിര്‍ത്തിയില്‍ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്.
കാനഡയിലെ താത്കാലിക താമസക്കാര്‍ ജോലിക്കോ പഠനാനുമതി ലഭിക്കുന്നതിനോ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. ഫ്ലാഗ്പോളിംഗിനായി അതിർത്തികളിലേക്ക് എത്തുന്നവർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമയം നഷ്ടം ഉണ്ടാക്കുന്നതായി കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) മന്ത്രാലയം പറഞ്ഞു. ഫ്ലാഗ്പോൾ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നത് കൂടുതൽ പ്രാധാന്യമുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കും മറ്റ് യാത്രക്കാർക്കും തടസ്സങ്ങൾ ഉണ്ടാക്കുന്നതായി ഐആർസിസി ചൂണ്ടിക്കാട്ടി.







