കാനഡ : പാലസ്തീൻ കനേഡിയൻ പൗരന്മാർക്ക് പ്രത്യേക ഇമിഗ്രേഷൻ പ്രോഗ്രാമിലൂടെ വിസ അനുവദിക്കുമെന്ന് മാർക്ക് മില്ലർ. ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനാൽ തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ സർക്കാരിൽ നിന്ന് സഹായം ലഭിക്കണമെന്ന് പലസ്തീനിയൻ – കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കായി പ്രത്യേക കുടുംബ പരിപാടി ജനുവരി രണ്ടാം വാരം ആരംഭിക്കും. ഇതിൽ പരമാവധി 1,000 പലസ്തീനികൾക്ക് വിസ വാഗ്ദാനം ചെയ്യും. അവരുടെ കുടുംബങ്ങൾ അവരെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറാണെങ്കിൽ മൂന്ന് വർഷത്തേക്ക് കാനഡയിൽ അഭയം പ്രാപിക്കാൻ സർക്കാർ അനുവദിക്കും. ആദ്യ 1000 അപേക്ഷകൾ പ്രോസസ് ചെയ്തതിനോ ഒരു വർഷം കഴിഞ്ഞോ ആവും പുതിയ അപേക്ഷകൾ സ്വീകരിക്കുക.







