വാർഷിക ഇമിഗ്രേഷൻ കണക്കാക്കുന്നതിനായി പബ്ലിക് കൺസൾട്ടേഷൻ ആരംഭിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). 2025-2027 വർഷത്തെ ഇമിഗ്രേഷൻ ലെവൽ പ്ലാൻ നവംബറിൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിക്കും. നിലവിൽ, 2024-ൽ 485,000 പുതിയ സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്യുകയും വാർഷിക പ്രവേശനം 500,000 ആയി സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് കാനഡയുടെ ലക്ഷ്യം.
എന്നാൽ, ഈ വർഷം കാനഡ ആദ്യമായി ഇമിഗ്രേഷൻ ലെവൽ പ്ലാനിൻ്റെ വ്യാപ്തി വിപുലീകരിക്കുന്നു. സ്ഥിര താമസക്കാരെ കൂടാതെ കാനഡയിൽ പ്രവേശിക്കുന്ന പുതിയ താത്കാലിക താമസക്കാരുടെ എണ്ണവും ഇമിഗ്രേഷൻ ലെവൽ പ്ലാനിൽ ഉൾപ്പെടുത്തും. ജൂൺ 30 വരെ ഉള്ള പബ്ലിക് കൺസൾട്ടേഷനിൽ കനേഡിയൻ പൗരന്മാർ, പങ്കാളികൾ, ഇമിഗ്രേഷൻ വിദഗ്ധർ എന്നിവരിൽ നിന്ന് ഐആർസിസി പൊതു അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.
വാർഷിക ഇമിഗ്രേഷൻ; പബ്ലിക് കൺസൾട്ടേഷൻ ആരംഭിച്ച് ഐആർസിസി
Reading Time: < 1 minute






