ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയിലെ കൂടുതൽ ആളുകൾ കാനഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് മൂവ് റ്റു കാനഡ എന്നാണെന്നാണ് റിപ്പോർട്ട് പറയുന്നു.
ട്രംപ് വിജയം ഉറപ്പിച്ച സമയമായ ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് മൂവ് ടു കാനഡ എന്ന് കൂടുതലായും ആളകൾ സെർച്ച് ചെയ്തതെന്ന് ഗൂഗിൾ പറയുന്നു. മറ്റ് രാജ്യങ്ങളിലേക്ക് എങ്ങനെ കുടിയേറാം, അമേരിക്കയ്ക്ക് അടുത്തുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്, കാനഡയിൽ അമേരിക്കക്കാർക്കുള്ള തൊഴിൽ അവസരങ്ങൾ എന്തൊക്കെ, തുടങ്ങിയ കാര്യങ്ങളാണ് ആളുകൾ കൂടുതലായി ഗൂഗിളിൽ സെർച്ച് ചെയ്തതെന്നും റിപ്പോർട്ട് പറയുന്നു.
കമലാ ഹാരിസിനെ പിന്തുണച്ച വെർമോണ്ട്, മെയ്ൻ, ന്യൂ ഹാംഷെയർ, മിനസോട്ട, ഒറിഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് സെർച്ച് ചെയ്തതെന്നാണ് ഗൂഗിളിൻ്റെ കണക്കുകൾ .







