കൊച്ചി: പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ മകള്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ജനുവരി 5ന് റിലീസ് ചെയ്യും. ജീത്തു ജോസഫിന്റെ മൂത്തമകള്‍ കാത്തിന ജീത്തുവിന്റെ ‘ഫോര്‍ ആലീസ്’എന്ന ചിത്രം കുട്ടി സ്റ്റോറീസ് യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നു ആണ് റിലീസ്.
എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് പ്രധാന കഥാപാത്രങ്ങള്‍. ബെഡ്‌ടൈം സ്റ്റോറീസിന്റെ ബാനറില്‍ ജീത്തു ജോസഫ് ആണ് നിര്‍മ്മാണം.
