ഒൻ്റാറിയോയുടെ മിനിമം വേതനം ഒക്ടോബർ 1-ന് വർധിക്കും. മിനിമം വേതനം മണിക്കൂറിന് 16.55 ഡോളറിൽ നിന്ന് 17.20 ഡോളറായി ഉയരും.
പുതിയ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഒൻ്റാറിയോ കാനഡയിലെ രണ്ടാമത്തെ ഉയർന്ന നിരക്ക് ഉള്ള പ്രവിശ്യയായി മാറും. മണിക്കൂറിന് 17.40 നൽകുന്ന ബ്രിട്ടീഷ് കൊളംബിയയാണ് ഒന്നാം സ്ഥാനത്ത്.
വേതന വർധനവിലൂടെ ആഴ്ചയിൽ നാൽപത് മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് 1355 ഡോളർ വരെ വർഷിക ശമ്പള വർധന ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.







