ടൊറൻ്റോയിൽ ഇന്ന് രാവിലെ താപനില -18 ഡിഗ്രി സെല്‍ഷ്യസിലെത്തും. പകൽ മുഴുവൻ തണുത്ത കാലാവസ്ഥ തുടരുമെന്നും എൻവയോൺമെന്റ് കാനഡ. ഇന്ന് ഉയർന്ന താപനില -5 ഡിഗ്രി സെല്‍ഷ്യസാണെന്നും ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്‌ച രാവിലെ -14 ഉം ഉച്ചതിരിഞ്ഞ് -7 ഡിഗ്രിയും ഉയർന്ന താപനില -3 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
വ്യാഴാഴ്ച ഉയർന്ന താപനില -2 ഡിഗ്രി സെല്‍ഷ്യസും പകൽ സമയത്തെ ഉയർന്ന താപനില വെള്ളി, ശനി ദിവസങ്ങളിൽ ഉയരുമെന്നും ഏജൻസി പറയുന്നു.
ടൊറൻ്റോയിൽ താപനില -18 ഡിഗ്രി സെല്‍ഷ്യസിലെത്തും

Reading Time: < 1 minute