കനത്ത മഞ്ഞുവീഴ്ച കാരണം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ടൊറന്റോ പോലീസ്. മഞ്ഞുവീഴ്ചയിൽ കുളങ്ങളും നദികളും തടാകങ്ങളും തണുത്തുറഞ്ഞിരിക്കുന്നതിനാല്‍ ഇവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. സ്കേറ്റിംഗിനും ഫിഷിംഗിനുമായി പോകുന്നവര്‍ മഞ്ഞുപാളികളിലൂടെ നടന്നുകഴിഞ്ഞാല്‍ അപകടമുണ്ടാകുമെന്നും തണുത്ത വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച മഞ്ഞുപാളികള്‍ക്കിടയിലൂടെ സ്കേറ്റിംഗ് ചെയ്യുന്നതിനിടെ തടാകത്തില്‍ വീണ് വയോധികന് മരിച്ചിരുന്നു. ടൊറന്റോ ഐലന്‍ഡിന് സമീപം ലഗൂണ്‍ റോഡ് സെന്റര്‍ ഐലന്‍ഡ് പാര്‍ക്ക് വേയിലാണ് അപകടം നടന്നത്. ഇതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ ഭാഗമായി തണുത്തുറഞ്ഞ ജലാശയങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പോലീസ് ബോധധവത്കരണ വീഡിയോ പങ്കുവെച്ചു.
ഓരോ വര്‍ഷവും ഒന്റാരിയോയില്‍ നടക്കുന്ന മുങ്ങിമരണങ്ങളില്‍ മൂന്നിലൊന്നും ഒക്ടോബോറിനും മെയ് മാസത്തിനും ഇടയിലാണ് സംഭവിക്കുന്നതെന്ന് ലൈഫ് സേവിംഗ് സൊസൈറ്റിയുടെ സ്റ്റെഫാനി ബകാലര് പറയുന്നു.
കനത്ത മഞ്ഞുവീഴ്ച; അപകടസാധ്യത വർധിച്ചു, മുന്നറിയിപ്പ് നല്കി ടൊറന്റോ പോലീസ്
Reading Time: < 1 minute






