dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

2025-ലെ ആദ്യ ജിഎസ്ടി പേയ്മെന്റ് ഇന്ന് ലഭിക്കും

Reading Time: < 1 minute

കനേഡിയന്മാർക്കുള്ള 2025-ലെ ആദ്യ ജിഎസ്ടി പേയ്മെന്റ് ഇന്ന് ലഭിക്കും. കാനഡയിലെ ന്യൂ കമേഴ്സിനെ സംബന്ധിച്ച് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌, സർക്കാരിൽ നിന്ന് ലഭിക്കുന്ന അധികം പണം പോലെയാണ്. സാധനങ്ങൾ വാങ്ങുമ്പോൾ ന്യൂ കമേഴ്സ് നൽകുന്ന നികുതി ചില അവസരങ്ങളിൽ തിരിച്ചു നൽകുകയാണ് ജിഎസ്ടി / എച്ച്എസ്ടി ക്രെഡിറ്റ്‌ വഴി. ഇത് വരുമാനം കുറഞ്ഞവർക്ക് ഏറെസഹായകമാണ്.
വ്യക്തികൾക്ക് പ്രതിവർഷം $519 വരെയും ദമ്പതികൾക്ക് $680 വരെയും ലഭിക്കും, കൂടാതെ 19 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് $179 അധികമായി ലഭിക്കും. വർഷത്തിൽ നാല് തവണയാണ് പേയ്മെന്റുകൾ ലഭിക്കുക.
അടുത്ത GST/HST ക്രെഡിറ്റ് തീയ്യതികൾ; 2025 ഏപ്രിൽ 4 , ജൂലൈ 4, ഒക് ടോബർ 3 എന്നീ തീയ്യതികളിലാണ് അടുത്ത ജിഎസ്ടി പേയ്മെന്റുകൾ ലഭിക്കുക.

Leave a comment

Your email address will not be published. Required fields are marked *