dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Toronto News

ലോകത്തിലെ താമസയോഗ്യമായ ഏറ്റവും മികച്ച നഗരം; പട്ടികയിൽ നിന്നും പുറത്തായി ടൊറൻ്റോ

Reading Time: < 1 minute

ലോകത്ത് താമസയോഗ്യമായ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി രണ്ട് കനേഡിയൻ നഗരങ്ങൾ. അതേസമയം ആദ്യ പത്ത് മികച്ച നഗരങ്ങളുടെ പട്ടികയിൽ നിന്നും ടൊറൻ്റോ പുറത്തായതായി എക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റ് (EIU) റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന വാൻകൂവർ ഏഴാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. അതേ സമയം കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന കാൽഗറി അഞ്ചാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്ന ടൊറന്റോ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് പിൻതളളപ്പെട്ടു.. ഈ നഗരങ്ങൾ വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, സാമ്പത്തിക സ്ഥിരത എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വർഷം വിയന്നയും കോപ്പൻഹേഗനും മൂന്നാം വർഷവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Leave a comment

Your email address will not be published. Required fields are marked *