dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

2024 ലെ ശതകോടീശ്വരന്മാർ; പട്ടികയില്‍ ഇടം നേടി 67 കനേഡിയന്‍ പൗരന്മാർ

Reading Time: < 1 minute

ഫോബ്‌സിന്റെ 2024 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി 67 കനേഡിയന്‍ പൗരന്മാർ. ഇവരില്‍ പലര്‍ക്കും ബ്രിട്ടീഷ് കൊളംബിയയില്‍ വേരുകളുണ്ട്. ചൈനീസ്-കനേഡിയന്‍ കോഡര്‍ ചാങ്‌പെങ് പട്ടികയിൽ ഇടം നേടിയ രണ്ടാമത്തെ സമ്പന്നനായ കനേഡിയന്‍ പൗരനാണ്. കനേഡിയന്‍ പൗരനായ ഡേവിഡ് തോംസണ് പിന്നാലെയാണ് ബീസിയില്‍ വേരുകളുള്ള ചാങ് പെങ് ഷാവോ പട്ടികയില്‍ ഇടം നേടുന്നത്. ആഗോളതലത്തില്‍ ഏറ്റവും സമ്പന്നരായ വ്യക്തികളില്‍ 50 ആം സ്ഥാനത്താണ് ഷാവോ. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ സ്ഥാപകനും മുന്‍ സിഇഒ യുമാണ് അദ്ദേഹം. 1980 കളുടെ അവസാനത്തിലാണ് ഷാവോയുടെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്.
12.6 ബില്യണ്‍ ഡോളർ ആസ്തിയുള്ള വാന്‍കുവറില്‍ ജനിച്ച് വളര്‍ന്നഡേവിഡ് ഷെറിറ്റണ്‍ ആണ് ശതകോടീശ്വരനായ മറ്റൊരു കനേഡിയന്‍. കാനഡയില്‍ മൂന്നാം സ്ഥാനത്തും ലോകത്ത് 156 ആം സ്ഥാനത്തുമാണദ്ദേഹം. ഷെറിറ്റണ് പിന്നാലെ ജിം പാറ്റിസണ്‍ നാലാമത്തെ സമ്പന്നനായ കനേഡിയന്‍ പൗരനായി ഇടംപിടിച്ചു. ആഗോളതലത്തില്‍ 263 ആം സ്ഥാനത്താണ് പാറ്റിസണ്‍. 
വാന്‍കുവറില്‍ ജനിച്ച് വളര്‍ന്ന ആന്റണി വോണ്‍ മാന്റില്‍(334 ആം സ്ഥാനം), ചിപ് വില്‍സണ്‍(403), കാംലൂപ്‌സ് സ്വദേശിയായ ബോബ് ഗാഗ്‌ലാര്‍ഡി(803) എന്നിവരാണ് മറ്റ് സമ്പന്നരായ ബീസി സ്വദേശികള്‍. 

Leave a comment

Your email address will not be published. Required fields are marked *