dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Events

അമേരിക്കൻ അതി ഭദ്രാസനത്തിന്റെ വാർഷിക യുവജന സംഗമവും കുടുംബ സംഗമവും ജൂലൈ 17 മുതൽ 20 വരെ

Reading Time: < 1 minute

അമേരിക്കൻ അതി ഭദ്രാസനത്തിന്റെ വാർഷിക യുവജന സംഗമവും കുടുംബ സംഗമവും ജൂലൈ 17 മുതൽ 20 വരെ നയാഗ്രയിൽ വച്ച് നടക്കും. പരിശുദ്ധ പാത്രിയർകീസ് ബാവ ഓഗസ്റ്റ് 17 മുതൽ കാനഡ സന്ദർശനം നടത്തും. സെന്റ് . മേരീസ് സിറിയക് ഓർത്തഡോക്സ്‌ പള്ളി 40 വർഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പരിശുദ്ധ പാത്രിയർകീസ് ബാവയെ പള്ളിയുടെ പ്രധാന പെരുന്നാളിലേക്കു ക്ഷണിച്ചത് .
വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഫാമിലി കോൺഫറൻസ് നടക്കുക. മുഖ്യ പ്രഭാഷകനായി അഭി . ഗീവർഗീസ് മോർ കൂറീലോസ് മെത്രപൊലീത്തയും , യൂത്ത് സെഷൻ , സൺഡേ സ്കൂൾ , വനിതാ സംഗമം , സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ് എന്നീ ആത്മീയ സംഘടനകൾക്ക് വേണ്ടി പ്രത്യേക സെഷനുകളും ക്രമീകരിക്കും എന്ന് മെത്രാപ്പോലീത്ത അറിയിച്ചു.
പരിശുദ്ധ പാത്രിയർകീസ് ബാവ ഓഗസ്റ്റ് 17 ന് കാനഡയിൽ എത്തും . 17 ( ശനിയാഴ്ച്ച ) രാവിലെ മാർഖം സെന്റ് . ബാർസോമോ സുറിയാനി പള്ളിയിൽ പരിശുദ്ധ ബാവ വിശുദ്ധ കുർബാന അർപ്പിക്കും . തുടർന്ന് വൈകിട്ട് 5 മണിക്ക് വോണിലുള്ള അസ്‌കോട്ട്‌ ബാങ്ക്ക്യോട് ഹാളിൽ പരിശുദ്ധ ബാവക്ക് സ്വീകരണവും , പൊതുസമ്മേളനവും , ഡിന്നറും ഉണ്ടായിരിക്കും . 18 ന് രാവിലെ 9 മണിക്ക് സെന്റ്. മേരീസ് സിറിയക് ഓർത്തോഡ്‌സ് പള്ളിയിൽ പരിശുദ്ധ ബാവക്ക് സ്വീകരണവും, തുടർന്ന് പരിശുദ്ധ ബാവയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും .
ചടങ്ങുകളുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നോർത്ത് അമേരിക്കൻ അതി ഭദ്രസനതിന്റെ ആർച്ചു ബിഷപ്പ് മോർ തീത്തോസ് യെൽദോ അധ്യക്ഷത വഹിച്ചു . ഭദ്രാസന ജോയിന്റ് സെക്രട്ടറിയും , കാനഡ റീജിയൻ അഡ്മിനിസ്ട്രേറ്റർ മനു മാത്യു അച്ചൻ സ്വാഗതം ആശംസിച്ചു . ഭദ്രാസന കൗൺസിൽ മെമ്പർ ജനു മഠത്തിൽ നന്ദി പ്രകാശിപ്പിച്ചു .ഭദ്രാസന യൂത്ത് വൈസ് പ്രസിഡന്റ് അനീഷ് സ്കറിയ അച്ചൻ , ഭദ്രാസന യൂത്ത് സെക്രട്ടറി ആൽബിൻ പാലമലയിൽ എന്നിവർ സംബന്ധിച്ചു .

Leave a comment

Your email address will not be published. Required fields are marked *