55,000 ജീവനക്കാർ സമരം തുടരുന്ന സാഹചര്യത്തിൽ പുതിയ നിര്‍ദ്ദേശങ്ങളുമായി കാനഡ പോസ്റ്റ്. ദിവസങ്ങളിയാ തുടരുന്ന കനേഡിയന്‍ യൂണിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സ് സമരം വിവി മേഖലകളെ ബാധിച്ചിരിക്കുകയാണ്.
കാനഡ പോസ്റ്റ് ഡെലിവറി മോഡലിന് കൂടുതല്‍ വഴക്കം കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. മധ്യസ്ഥരുടെ പിന്തുണയോടെ അന്തിമ കരാറുകളിലേക്ക് എത്താന്‍ സാധിച്ചേക്കുമെന്നും അധികൃതര്‍ പറയുന്നു.
പണിമുടക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ യൂണിയന്‍ കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന് അന്യായ ലേബര്‍ പ്രാക്ടീസ് പരാതി നല്‍കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പിരിച്ചുവിടല്‍ നടപടി, കാനഡ ലേബര്‍ കോഡ് ലംഘിക്കുന്നുവെന്നും ഇത് ഭീഷണിപ്പെടുത്തലിനുള്ള ഉപാധി മാത്രമാണെന്നും യൂണിയന്‍ ആരോപിച്ചു.
