നോണ്‍സ്റ്റിക് പാൻ ഇല്ലത്ത അടുക്കള നാട്ടിൽ കുറവാണ്. ദോശ ചുടാനും, മീൻ പൊരിക്കാനുമെല്ലാം എളുപ്പത്തിനും, അടിയിൽ പിടിക്കാതിരിക്കാനും ഇത്തരം പാനുകൾ നമ്മൾ ഉപയോഗിക്കും. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നിരോധിച്ചവയാണ് ഇത്തരം പാത്രങ്ങള്‍. നോണ്‍സ്റ്റിക് പാനിലെ ശരിയായ രീതിയിലല്ലാത്ത പാചകം ടെഫ്ലോണ്‍ ഫ്ലൂ എന്ന രോഗം ഉണ്ടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോളിമര്‍ ഫ്യൂം ഫീവര്‍ എന്നും അറിയപ്പെടുന്ന ടെഫ്ലോണ്‍ ഫ്ലൂ കഴിഞ്ഞ വര്‍ഷം 250-ലധികം അമേരിക്കക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.നോണ്‍സ്റ്റിക് പാനിലെ ശരിയായ രീതിയിലല്ലാത്ത പാചകം ക്ഷണിച്ചുവരുത്തുന്ന ടെഫ്ലോണ്‍ ഫ്ലൂ നിരവധി അമേരിക്കക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്. പോളിമര്‍ ഫ്യൂം ഫീവര്‍ എന്നും അറിയപ്പെടുന്ന ടെഫ്ലോണ്‍ ഫ്ലൂ കഴിഞ്ഞ വര്‍ഷം 250-ലധികം അമേരിക്കക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
പേര് സൂചിപ്പിക്കുന്നതു പോലെ ടെഫ്ലോണ്‍ കുക്ക് വെയറിന്റെ തെറ്റായ ഉപയോഗമാണ് ഈ രോഗത്തിന് കാരണം. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ അമിതമായി ചൂടാക്കുകയോ ടെഫ്ലോണ്‍ പാനുകളിലെ കോട്ടിങ് ഇളകുകയോ ചെയ്യുന്നത് രാസവസ്തുക്കള്‍ പുറത്തുവരാന്‍ കാരണമാകും. ചൂടാക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് എത്തുകയും വിഷപ്പുക ശ്വസിക്കുന്നത് ഫ്ലൂ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും . PFAS (Per- and polyfluoroalkyl substancse)-ന്റെ രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച നോണ്‍സ്റ്റിക്ക് കോട്ടിങ് ശരീരത്തിനുള്ളില്‍ എത്താം. പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന ശ്വാസകോശത്തിലെ രാസവസ്തുക്കളുടെ സമ്പര്‍ക്കം കാരണമാകാം ടെഫ്ലോണ്‍ ഫ്ലൂ സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ടെഫ്ലോണ്‍ ഫ്ലൂവിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്നോ അല്ലെങ്കില്‍ എക്‌സ്‌പോഷര്‍ ഉണ്ടായി കുറച്ച് സമയത്തിനു ശേഷമോ വികസിച്ചേക്കാം.







