dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada india news #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #India

കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത് ഇന്ത്യക്കാരടക്കം 70000-ത്തോളം വിദേശ വിദ്യാർഥികള്‍

Reading Time: < 1 minute

കാനഡയിലെ പുതിയ ഫെഡറൽ ഇമി​ഗ്രേഷൻ നയത്തോടെ ഇന്ത്യക്കാരടക്കം 70000-ഓളംവിദേശ വിദേശ വിദ്യാർഥികള്‍ കാനഡയില്‍നിന്ന് പുറത്താക്കപ്പെടല്‍ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്. കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് കുറയ്ക്കുകയും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. വർക്ക് പെർമിറ്റ് അവസാനിക്കുന്നതോടെ ഈ വർഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാർഥി അഭിഭാഷക സംഘടനയായ നൗജവാൻ സപോർട്ട് നെറ്റ്വർക്ക് മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനമാണ് സർക്കാർ കുറവ് വരുത്തിയത്. നിരവധി വിദ്യാർഥികള്‍ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.
2023-ല്‍ കാനഡയിലെ വിദ്യാർഥികളില്‍ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോഗ്യസംരക്ഷണം, മറ്റുസേവനങ്ങള്‍ എന്നിവയില്‍ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വർഷത്തേക്ക് വിദേശ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടി.

Leave a comment

Your email address will not be published. Required fields are marked *