കാനഡയിലെ വിദേശ പൗരന്മാർക്കുള്ള ഇമിഗ്രേഷൻ മെഡിക്കൽ എക്‌സാം (IME) ഇളവ് 2029 ഒക്ടോബർ 5 വരെ നീട്ടി ഐആർസിസി. ഇതോടെ വിദേശ പൗരന്മാരെ ഇമിഗ്രേഷൻ മെഡിക്കൽ എക്‌സാം പരിശോധനയിൽ നിന്നും ഒഴിവാക്കും. നടപടി വിപുലീകരണതോതടെ അപേക്ഷകർക്ക് മുൻകൂർ മെഡിക്കൽ പരീക്ഷ നടത്താതെ തന്നെ അപേക്ഷ സമർപ്പിക്കാമെന്നും ഏജൻസി വ്യക്തമാക്കുന്നു. രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച ഈ നടപടിയിലൂടെ ഇതിനകം 286,000 അപേക്ഷകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.
നയത്തിൻ്റെ വിപുലീകരണത്തോടെ കർശനമായ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യോഗ്യരായ വിദേശ പൗരന്മാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും അപേക്ഷാ പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്ഥിരമോ താൽക്കാലികമോ ആയ താമസത്തിനോ സ്ഥിര താമസ വിസയ്‌ക്കോ വേണ്ടിയുള്ള പുതിയതോ തീർപ്പുകൽപ്പിക്കാത്തതോ ആയ അപേക്ഷകർക്ക് ഇളവ് ലഭിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അവർ ഒരു IME പൂർത്തിയാക്കിയിരിക്കണം. യോഗ്യതയുള്ള അപേക്ഷകരെ അധിക വൈദ്യപരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ, വിദേശ പൗരന്മാർക്ക് അവരുടെ ഇമിഗ്രേഷൻ അപേക്ഷകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാൻ ഈ നയം സഹായിക്കും.







