ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൻ്റെ (OINP) പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പ്രവിശ്യാ നോമിനേഷനായി (ITA) 2,104 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. 2024-ലെ ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിലേക്കുള്ള (HCP) ക്ഷണങ്ങളുടെ മൂന്നാമത്തെ ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിൻ്റെ (OINP) റൗണ്ടാണിത്.43 ഹെൽത്ത് കെയർ തൊഴിലുകളിലൊന്നിൽ പ്രാഥമിക തൊഴിലുള്ള എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾക്കും 352 നും 421 നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. 2023 മാർച്ച് 7 നും 2024 മാർച്ച് 7 നും ഇടയിൽ എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകൾക്കായി 17502 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു.
