dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

കാനഡ; 2025-ൽ ഭവന വിൽപ്പന വർധിക്കും, വില ഉയരും

Reading Time: < 1 minute

2025-ൽ ഭവന വിപണിയിൽ ഉണർവുണ്ടാകുമെന്ന് കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ. ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറച്ചതിന് പിന്നാലെ നവംബർ ഡിസംബർ മാസങ്ങളിൽ വീടുകളുടെ വിൽപ്പന വർധിച്ചു. നവംബറിൽ വീടുകളുടെ വിൽപ്പന 26 ശതമാനം ഉയർന്നു
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത് നവംബറിൽ വിറ്റ വീടുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഉയർന്നു. 2024ലെ ആദ്യ 11 മാസങ്ങളിൽ, 2023 നെ അപേക്ഷിച്ച് ക്യുമുലേറ്റീവ് ഹോം വിൽപ്പന 6.9 ശതമാനം ഉയർന്നതായും അസോസിയേഷൻ വ്യക്തമാക്കി.
രാജ്യത്തെ 37 കനേഡിയൻ ന​ഗരങ്ങളിൽ 33 എണ്ണത്തിലും വീടുകളുടെ വിൽപ്പന 25 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി Re/Max-ൻ്റെ ഹൗസിംഗ് മാർക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് പറയുന്നു. ദേശീയ ശരാശരി റെസിഡൻഷ്യൽ വിലയും അഞ്ച് ശതമാനവും വർദ്ധിക്കും. CREA പ്രകാരം നവംബറിൽ ദേശീയ ശരാശരി വിൽപ്പന വില 694,411 ഡോളറായിരുന്നു. 2025-ൽ കാനഡയിലുടനീളം വീടുകളുടെ വിൽപ്പന 16 ശതമാനം വർദ്ധിക്കുമെന്ന് TD പ്രവചിക്കുന്നു, അതേസമയം കനേഡിയൻ ശരാശരി വീടുകളുടെ വില എട്ട് ശതമാനം ഉയരുമെന്ന് ബേങ്ക് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *