dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #movie

നടി ശ്രീദേവിയുടെ മരണം;വനിതാ യുട്യൂബര്‍ക്കെതിരെ കുറ്റപത്രം

Reading Time: < 1 minute

നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുൾപ്പെടെയുള്ള ഉന്നത വ്യക്തികളുടെ വ്യാജ കത്തുകൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ സിബിഐ കുറ്റപത്രം.മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക ചാന്ദ്‌നി ഷായുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം ഭുവനേശ്വർ സ്വദേശി ദീപ്തി ആർ പിന്നിറ്റിക്കും അവരുടെ അഭിഭാഷകൻ ഭരത് സുരേഷ് കാമത്തിനും എതിരെ സിബിഐ സിബിഐ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും കത്തുകൾ ഉൾപ്പെടെ നിരവധി രേഖകളും സുപ്രീം കോടതിയുമായി ബന്ധപ്പെട്ട രേഖകളും യുഎഇ സർക്കാരിൻ്റെ രേഖകളും വ്യാജമെന്ന് തോന്നിപ്പിക്കുന്ന രേഖകളും പിന്നിറ്റി ഹാജരാക്കിയെന്നും ഷാ ആരോപിക്കുന്നു.
ബോളിവുഡ് താരങ്ങളായ ശ്രീദേവിയുടെയും സുശാന്ത് സിംഗ് രജ്പുതിൻ്റെയും മരണവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിലെ സജീവ സാന്നിധ്യമാണ് പിന്നി. 2018 ഫെബ്രുവരിയിൽ ദുബായിൽ വച്ചാണ് ശ്രീദേവി മരിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിഷയം സിബിഐക്ക് കൈമാറി. ചോദ്യം ചെയ്യലിൽ യുവതി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പ്രത്യേക കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 465, 469, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപ്തിയ്ക്കും വക്കീലിനും എതിരെ കേസെടുത്തിരിക്കുന്നത്.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *