dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

കാലിഫോർണിയയിൽ രണ്ടാഴ്ചയ്‌ക്കിടെ ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

Reading Time: < 1 minute

കാലിഫോർണിയ: കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കാലിഫോർണിയയിൽ മാത്രം ആറ് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതായി യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റിതേഷ് ഠണ്ടൻ. ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിന് ശേഷവും കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും, അതിനാലാണ് ഇത്തരത്തിൽ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും റിതേഷ് ഠണ്ടൻ ആരോപിച്ചു. വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം സെനറ്റർ ഐഷ വഹാബിനെ അറിയിച്ചതായും റിതേഷ് വ്യക്തമാക്കി. ” സെനറ്റർ ഐഷ വഹാബിനെ അറിയിച്ചതായും റിതേഷ് വ്യക്തമാക്കി. ” സെനറ്റർ ഐഷ വഹാബിന്റെ ഓഫീസിന് മുന്നിൽ ഞങ്ങൾ ഇന്ന് പ്രതിഷേധ റാലി നടത്തി. അവരുമായോ അല്ലെങ്കിൽ ഓഫീസിലെ ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തണം. എന്നാൽ പ്രവർത്തി ദിവസമായിരുന്നിട്ട് കൂടി അവർ ഇതിന് തയ്യാറാകുന്നില്ല. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത നടപടിയാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇവരെ പോലെയുള്ളവർക്കായി നികുതി പണം ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും” റിതേഷ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഖാലിസ്ഥാൻ തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങൾ തുടർച്ചയായി ലക്ഷ്യമിട്ടിരുന്നു. നെവാർക്കിലെ സ്വാമിനാരായണ ക്ഷേത്രവും, ഹേവാർഡിലെ ഹിന്ദു ക്ഷേത്രവും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *