കുവൈത്ത് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ 11 പേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആകെ 49 പേരുടെ ജീവനാണ് നഷ്ടമായത്. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ അവ തിരിച്ചറിയാൻ പോലും കഴിയാതെ ഫോറൻസിക് പരിശോധനകൾ കാത്ത് കിടക്കുകയാണ്. വെള്ളിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചു . ഇരകളിൽ എൻജിനീയർമാർ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരും ഉൾപ്പെടുന്നു.
കുവൈത്ത് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

Reading Time: < 1 minute