നോർത്ത് അമേരിക്കൻ അതി ഭദ്രാസനം ബെൽവിൽ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ്റെ ആഭിമുഖ്യത്തിൽ ഏലിയാസ് തൃതീയൻ ബാവായുടെ (മഞ്ഞിനിക്കര ബാവ ) ഓർമ്മപ്പെരുന്നാൾ ആഘോഷിക്കുന്നു. ഫെബ്രുവരി 10 ശനിയാഴ്ച ബെൽവിൽ സെൻറ് തോമസ് ആംഗ്ലിക്കൻ പള്ളിയിൽ വച്ച് ബഹുമാനപ്പെട്ട എൽദോസ് കക്കാടൻ അച്ചൻ്റെ കാര്‍മ്മികത്വത്തിൽ നടക്കും.
ഫെബ്രുവരി 10 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് വി. കുബാന , ധൂപ പ്രാർത്ഥന , പ്രദിക്ഷണം,ആശിർവാദം തുടർന്ന് നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.
കാനഡയിലെ ഒന്റാറിയോ പ്രവശ്യയിൽ ടോറോന്റോയ്ക്കും കിങ്സ്റ്റണും ഇടയിൽ ആണ് ബെൽവിൽ സിറ്റി സ്ഥിതി ചെയ്യുന്നത് .
കൂടുതൽ വിവരങ്ങൾക്ക് ഫാ. പൗലോസ് വർക്കി 4165050107
ജോൺസൻ വർഗീസ് 4372145296, ഐസക്ക് ചെറിയാൻ 9024394932
