dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #India

ഇന്ത്യക്കാർ മടിയന്മാരാകുന്നു, 2030-ഓടെ ഇന്ത്യയിലെ പകുതിപേരും ‘അൺഫിറ്റ്’ ആകുമെന്ന് WHO

Reading Time: < 1 minute

ഇന്ത്യക്കാർക്കിടയിൽ വ്യായാമം ഉൾപ്പെടെ ശാരീരികാധ്വാനം അപകടകരമായ വിധത്തിൽ കുറയുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇത്തരത്തിൽ കായികമായി കാര്യമായ അധ്വാനമില്ലാത്തവരായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യൂഎച്ച്ഒ പുറത്തുവിട്ടത്. ലാൻസെറ്റ് ​ഗ്ലോബൽ ഹെൽത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ശാരീരികമായി അധ്വാനിക്കാൻ മടിയുള്ള കൂട്ടർ. 2022-ലെ കണക്ക് പ്രകാരം 57.2 ശതമാനം സ്ത്രീകളാണ് സ്ത്രീകളാണ് ശരീരം അനങ്ങാതെ മടി പിടിച്ചിരിക്കുന്നത്. 42 ശതമാനം പുരുഷന്മാർക്കും മടിയാണെന്ന് ലാൻസെറ്റ് പഠനത്തിൽ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ 2023-ഓടെ ഇന്ത്യൻ യുവത്വത്തിന്റെ 60 ശതമാനത്തോളം ശാരീരിക ക്ഷമതയില്ലാത്തവരായി മാറും.‌‌ ഇത് പല ​ഗുരുതര രോ​ഗങ്ങളിലേക്കും വഴിവയ്‌ക്കും. 2000-ൽ ഇത് 22.3 ശതമാനമായിരുന്നെങ്കിൽ 22 വർഷങ്ങൾക്കിപ്പുറം 2022-ൽ ഇത് 49.4 ശതമാനമായാണ് ഉയർന്നത്.
ഓരോ ആഴ്ചയിലും കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ എയ്റോബിക് വ്യായാമങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് ലോകാരോ​ഗ്യ സംഘടന നിർ‌ദ്ദേശിക്കുന്നു. ശരീരം ചൂടാകുന്ന തരത്തിലുള്ള വ്യായമ മുറകളും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടണം. അല്ലാത്തപക്ഷം ഹൃദ്രോ​ഗങ്ങൾ ടൈപ്പ്-2 പ്രമേഹം, ഡിമെൻഷ്യ, അർബുദം തുടങ്ങിയ ​ഗുരുതര രോ​ഗങ്ങൾക്കും രോ​ഗാവസ്ഥകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു. ആ​ഗോള തലത്തിൽ 31 ശതമാനം അഥവാ 1.8 ബില്യൺ യുവാക്കളാണ് ഇക്കാലയളവിൽ ശാരീരിക അധ്വാനം ചെയ്യാതെ കഴിച്ചുകൂട്ടിയത്. വർഷങ്ങൾ കടന്നു പോകുന്തോറുംഇത് ഏറിവരികയാണെന്നും ആ​ഗോള തലത്തിൽ തന്നെ ഇത് നിശബ്ദ വെല്ലുവിളിയാണെന്നും ലാൻസെറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു. കരുത്തുറ്റ സാമ്പത്തിക അടിത്തറ ഉള്ള രാജ്യങ്ങളിലെ ജനങ്ങളാണ് ശാരീരികമായി അധ്വാനിക്കാൻ അലസത കാണിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമാണ് അധ്വാനിക്കാൻ മടിയുള്ളവരിൽ സിംഹഭാ​ഗവും.

Leave a comment

Your email address will not be published. Required fields are marked *