കാനഡയില്‍ ഉയര്‍ന്ന ജീവിതച്ചെലവിനിടയിൽ പല ആളുകളുടെയും മനസ്സില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സമ്മര്‍ദ്ദം തീര്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി ബുദ്ധിമുട്ടുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. വിവിധ മേഖലകളിലെ നിരക്ക് വര്‍ധന തങ്ങളെ സാരമായി ബാധിക്കുന്നതായി 45 തമാനം ആളുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ വിലക്കയറ്റത്തെക്കുറിച്ച്, പ്രത്യേകിച്ച് ഭവന നിര്‍മാണ കാര്യങ്ങളില്‍ ആശങ്കാകുലരാണെന്നും റിപ്പോർട്ട് കണ്ടെത്തി.
വാന്‍കുവര്‍ പോലുള്ള രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ താമസിക്കാൻ സാധിക്കാത്ത അവസ്ഥയിലായി. വാന്‍കുവറില്‍ ജീവിക്കാൻ അസാധ്യമാണെന്ന് അബന്‍ഡന്റ് ഹൗസിംഗ് വാന്‍കുവര്‍ ഡയറക്ടര്‍ പീറ്റര്‍ വാള്‍ഡ്കിര്‍ച്ച് പറയുന്നു. നഗരത്തില്‍ ഭവന നിര്‍മാണം വളരെ ചെലവേറിയതാണെങ്കിലും ആളുകള്‍ക്ക് വീട് എന്നത് ഒരു സ്വപ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







