രാജ്യത്ത് കുറ്റകൃങ്ങളിലെ പ്രതികള്‍ക്ക് നിര്‍ബന്ധിത ജയില്‍ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പിയർ പൊലിയേവ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയാൽ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മിനിമം മൂന്ന് വര്‍ഷവും, സംഘങ്ങള്‍ക്കോ സംഘടിത കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷവും തടവ് ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊള്ളയടി, കവര്‍ച്ച എന്നിവ കാനഡയിൽ വർധിക്കുന്നതായും പൊലിയേവ് കൂട്ടിച്ചേർത്തു. ഒന്നിലധികം പ്രവിശ്യകളില്‍ ദക്ഷിണേഷന്‍ ബിസിനസുകള്‍ക്കെതിരായ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കവര്‍ച്ച, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
