15 വയസ്സിന് താഴെയുള്ള കുട്ടികളിൽ, ഗുരുതരമായ സ്ട്രെപ്പ് എ അണുബാധകയുടെ തോതിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയതായി കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി. തൊണ്ടയിലും ചർമ്മത്തിലും കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് സ്ട്രെപ്പ് എ. ഇത് സാധാരണയായി പനിയും തൊണ്ടയിലെ അണുബാധയും ഉണ്ടാക്കുന്നു. ഇതുകൂടാതെ, ചുമ, തുമ്മൽ, അടുത്ത സമ്പർക്കം എന്നിവയിലൂടെയും ഇത് മറ്റുള്ളവരിലേക്ക് പകരാം.
സ്ട്രെപ്പ് എ അണുബാധയുടെ ലക്ഷണങ്ങൾ
കുട്ടികളിലെ അണുബാധയുടെ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ സമീപിക്കണമെന്നും സിഡിസി പറയുന്നു.
വിഴുങ്ങുമ്പോഴുള്ള വേദന, പനി, ചർമ്മത്തിലെ ചുണങ്ങു, വീർത്ത ടോൺസിലുകളും ഗ്രന്ഥികളും എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങൾ.
