dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Malayalam Movies #movie

നടൻ കാളിദാസ് ജയറാം വിവാഹിതനായി

Reading Time: < 1 minute

നടൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുള്‍പ്പെടെ നിരവധി പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
ഇരുവരുടെയും പ്രീ വെഡിങ് ചടങ്ങ് ഇന്നലെ ചെന്നൈയിൽ നടന്നിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വ്വതിയുടേയും വിവാഹം.

Leave a comment

Your email address will not be published. Required fields are marked *