ബില്‍ഡിംഗ് പെര്‍മിറ്റ് പ്രക്രിയകള്‍ വേഗത്തിലാക്കാൻ പുതിയ ഓണ്‍ലൈന്‍ ഹബ്ബ് ആരംഭിച്ച് ബീസി. പ്രാദേശിക ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ക്ക് ഡിജിറ്റൽ ബില്‍ഡിംഗ് പെര്‍മിറ്റ് സിസ്റ്റം ഒരു വണ്‍- സ്റ്റോപ്പ്ഷോപ്പ് ആയിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൂടാതെ, 12 മുനിസിപ്പാലിറ്റികളും രണ്ട് ഫസ്റ്റ് നേഷൻസ് സര്‍ക്കാരുകളും പുതിയ സംവിധാനത്തിന്റെ ആദ്യ പൈലറ്റ് ഘട്ടത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ പറയുന്നു. വിവിധ കമ്മ്യൂണിറ്റികളിലെ ആവശ്യകതകള്‍ മാനദണ്ഡമാക്കി ബില്‍ഡര്‍മാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഭവന മന്ത്രി രവി കഹ്ലോണ്‍ പറഞ്ഞു.
ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാൻ പുതിയ ഓണ്‍ലൈന്‍ ഹബ്ബ് ആരംഭിച്ച് ബീസി

Reading Time: < 1 minute