അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം ചൊവ്വാഴ്ച പുലർച്ചെ കൂറ്റൻ കണ്ടെയ്നർ കപ്പലിൽ ഇടിച്ച് തകർന്നതായി റിപ്പോർട്ട്. പുലർച്ചെ 1.30നാണ് (യുഎസ് പ്രാദേശിക സമയം) സംഭവം.
സംഭവത്തെ ‘വൻ അപകടം’ എന്നാണ് ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെൻ്റ് വിശേഷിപ്പിച്ചത്പാലത്തിന്റെ സ്റ്റീല്‍ ആര്‍ച്ചുകള്‍ തകര്‍ന്ന് പറ്റാപ്‌സ്‌കോ നദിയിലേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം.1.6 മീറ്റര്‍ നീളമുള്ള പാലത്തില്‍ ആ സമയം എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യായ കണക്കുകളില്ല. എന്നാല്‍ ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏഴ് പേര്‍ നദിയില്‍ വീണെന്നാണ് വിവരം.
ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ പില്ലറുകളിൽ കപ്പൽ ഇടിച്ചതായി വീഡിയോയിൽ കാണാം. ഇത് റോഡ്‌വേ പൊട്ടി വെള്ളത്തിലേക്ക് വീഴുന്നതിനി കാരണമായി. X-ലെ വീഡിയോ പ്രകാരം കപ്പൽ തീപിടിച്ചതായും കാണാം.
