കാനഡയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ കാലാവസ്ഥ ആയിരിക്കും ഇന്ന് എന്ന് പ്രവചനം. ചിലയിടങ്ങളിൽ പൊള്ളുന്ന ചൂടും ചില ഭാഗങ്ങളിൽ മഴയും മഞ്ഞും അനുഭവപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റ് ലേക്ക് റീജിയണിൽ ഇന്ന് ഹ്യൂമിഡിറ്റിയും ഉയർന്ന താപനിലയും അനുഭവപ്പെട്ടേക്കാം. തെക്ക് – പടിഞ്ഞാറൻ ഒന്റാരിയോയിൽ ഇന്ന് പകൽ 31 C വരെ ചൂട് അനുഭവപ്പെടാം. ഈ പ്രദേശങ്ങളിൽ രാത്രി ചൂട് 21 സി വരെയാകാം. ബുധനാഴ്ചയോടെ ചൂട് ചെറുതായി കുറയുമെന്നും മഴയ്ക്കും ഇടിമിന്നലും സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് കാനഡ പ്രവചിക്കുന്നു.
അതേ സമയം വടക്കൻ ഒന്റാരിയോയിലും ബിസിയിലും മഴയും മഞ്ഞുമാണ് പ്രവചനം. വടക്കൻ ഒന്റാരിയോയിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയ്ക്കും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനുമാണ് സാധ്യത. ബിസിയുടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച് ബുധനാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് സൂചന. മഞ്ഞുവീഴ്ച ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ചിലയിടങ്ങളിൽ പൊള്ളുന്ന ചൂടും ചില ഭാഗങ്ങളിൽ മഴയും മഞ്ഞും: കാനഡയിൽ കാലാവസ്ഥ ഇങ്ങനെ
Reading Time: < 1 minute






