കാനഡയിൽ ഈ വര്‍ഷം റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുമെന്ന് എൻവയോണ്‍മെന്റ് കാനഡ. 2025 ല്‍ പ്രീ-ഇന്‍ഡസ്ട്രിയല്‍ ലെവലിന് മുകളിലായി 1.45 ഡിഗ്രി സെല്‍ഷ്യസ് ആഗോള ശരാശരി താപനില വര്‍ധിക്കുമെന്ന് കനേഡിയന്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് മോഡലിംഗ് അനാലിസിസ് പ്രവചിക്കുന്നു. 2024 ല്‍ റെക്കോര്‍ഡ് ഉയര്‍ന്ന താപനില 1.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എന്നാല്‍ 2023 ന് മുമ്പ് രേഖപ്പെടുത്തിയ ഏത് വര്‍ഷത്തേക്കാളും ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഉഷ്ണമേഖലാ പസഫിക്കില്‍ ചൂട് വര്‍ധിപ്പിക്കുകയും 2023 ലും 2024 ലും ആഗോള താപനില വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ നിനോ പ്രതിഭാസത്തിന്റെ അവസാനമായിരുന്നിട്ടും ചൂടിന് കുറവ് ഉണ്ടാകില്ലെന്നും ചൂട് കഠിനമായിക്കൊണ്ടിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. ഈ വര്‍ഷം ആഗോള ശരാശരി താപനില 1.35 ഡിഗ്രി സെല്‍ഷ്യസിനും 1.55 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രവചനം. തുടർച്ചായായ 12 ആം വര്‍ഷമാണ് പ്രീ-ഇന്‍ഡസ്ട്രിയല്‍ ലെവലിന് മുകളിലുള്ള താപനിലയില്‍ നിന്ന് കുറഞ്ഞത് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നത്.
കാനഡ ചുട്ട് പൊള്ളും; വരാൻ പോകുന്നത് റെക്കോര്‍ഡ് ചൂടെന്ന് എൻവയോണ്‍മെന്റ് കാനഡ

Reading Time: < 1 minute