കിഴക്കൻ ഒൻ്റാറിയോയിലും പടിഞ്ഞാറൻ ക്യുബെക്കിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാവിലെ ഏഴരയോടെ ക്യുബെക്കിലെ വാലിഫീൽഡിന് തെക്കുകിഴക്കും കോൺവാളിന് വടക്കുകിഴക്കുമായാണ് ഭൂചലനമുണ്ടായത്.
ക്യുബെക്കിലെ ഹണ്ടിംഗ്‌ഡണിൽ നിന്ന് 7 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.ഒട്ടാവയുടെ തെക്കേ അറ്റത്തുള്ള എംബ്രൂണിലും കോൺവാളിലും താമസിക്കുന്നവർ ഭൂകമ്പം അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക് കാനഡ വ്യക്തമാക്കി.
