ഐസിഎസിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാപിറ്റൽ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജൂൺ 22 ന് ഒട്ടവയിൽ നടക്കും. കേരള യൂണൈറ്റഡ് ഫുട്ബോൾ ക്ലബ് ഒട്ടവയുടെ സഹകരണത്തോടെയാണ് ഐ സിഎസി എ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്.
ഒന്നാം സമ്മാനമായി 1500 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനമായി 1000 ഡോളറും ട്രോഫിയും വിജയികൾക്ക് ലഭിക്കും. കൂടാതെ മറ്റ് വ്യക്തിഗത സമ്മാനങ്ങളും സംഘാടക സമിതി ഒരുക്കിട്ടുണ്ട്. ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള രജിസ്ട്രേഷൻ ഫീസ് 300 ഡോളറാണ്.
കൂടുതൽ വിവരങ്ങൾക്ക് icacacanada@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുക.
ICACA കാപിറ്റൽ കപ്പ് ; സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജൂൺ 22 ന്
Reading Time: < 1 minute






